കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ വിദേശികൾക്ക് പകരമായി നാനൂറോളം സ്വദേശികളെ നിയമിക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ നിയമനവുമായി ബന്ധപ്പെട്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫുഹി സിവിൽ സർവീസ് കമ്മീഷനുമായി ചർച്ച നടത്തി.
എഞ്ചിനീയർമാർ, നിയമവിദഗ്ദർ, സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് ജോലി നഷ്ടമാകുന്നത്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. അടുത്ത വർഷത്തോട് കൂടി മുനിസിപ്പാലിറ്റിയിൽ നിന്നും പൂർണമായി വിദേശികളെ ഒഴിവാക്കുമെന്നാണ് സൂചന. അതിനിടെ നിലനിർത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ് മേധാവികൾ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.സൗംശേ2ബ2020ഷൗില30.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ വിദേശികൾക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നു
10:52 PM Jun 30, 2020 | Deepika.com