ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജ് ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി

10:48 PM Jun 30, 2020 | Deepika.com
ഷി​ക്കാ​ഗോ: ബെ​ൽ​വു​ഡ് സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജ് (68) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി. ഏ​താ​നും മാ​സ​ങ്ങ​ളാ​യി രോ​ഗാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡാ​നി​യേ​ൽ ജോ​ർ​ജ് ക​ശീ​ശ ക​ഴി​ഞ്ഞ ദി​വ​സം സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​രു​മാ​യി ന്ധ​സൂം​ന്ധ മീ​റ്റി​ങ്ങി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. കാ​യം​കു​ളം കാ​ദീ​ശാ​പ​ള്ളി ഇ​ട​വ​കാ​ഗ​മാ​യ ക​ല്ലും​മൂ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി ജോ​ർ​ജി​ന്‍റെ​യും പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ് ഡാ​നി​യേ​ൽ ജോ​ർ​ജ് അ​ച്ച​ൻ.

വെ​ങ്ങാ​ഴി​യി​ൽ ജോ​ർ​ജ് ക​ശീ​ശ​യു​ടെ ചെ​റു​മ​ക​ൾ അ​നി​ത ഡാ​നി​യേ​ലാ​ണ് സ​ഹ​ധ​ർ​മ്മി​ണി. ഗ്രി​ഗ​റി ഡാ​നി​യേ​ൽ, ലീ​ന ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

സം​സ്കാ​രം ഷി​ക്കാ​ഗോ ബെ​ൽ​വു​ഡ് സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ പു​ലി​ക്കോ​ട്ടി​ൽ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള നാ​ഗ​രി​കാ​ണി​ക്ക​ൽ ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഒ​ക​ലോ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലും, വൈ​കി​ട്ട് ആ​റ​ര മ​ണി​ക്ക് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലും, വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് എ​ൽ​മ​സ്റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലും തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ബെ​ൽ​വു​ഡ് സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് ഷി​ക്കാ​ഗോ ഷെ​ല്ലാ പാ​ർ​ക്കി​ലു​ള്ള ഇ​ർ​വിം​ഗ് പാ​ർ​ക്ക് ആ​ൻ​ഡ് 25 സ്ട്രീ​റ്റ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കും .

ഡാ​നി​യേ​ൽ ജോ​ർ​ജ്ജ് ക​ശീ​ശ്ശാ​യു​ടെ വേ​ർ​പാ​ടി​ൽ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​കൂ​ടി​യാ​യ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ, ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന വൈ​ദീ​ക സം​ഘ​ത്തി​ന് വേ​ണ്ടി വൈ​ദീ​ക സെ​ക്ര​ട്ട​റി ഫാ.​മാ​ത്യൂ​സ് ജോ​ർ​ജ്, ഓ​ർ​ത്ത​ഡോ​ക്സ് ടിവി ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ പു​ലി​ക്കോ​ട്ടി​ൽ ഡോ.​ ഗീ​വ​ർ​ഗ്ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, സിഇഒ ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, ഡീ​ക്ക​ൻ.​ജോ​ർ​ജ്ജ് പൂ​വ​ത്തൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ.​എ​ബി ചാ​ക്കോ: 516-655-0117
ജോ​ർ​ജ് വ​ർ​ഗീ​സ് : 773-341-8437

റി​പ്പോ​ർ​ട്ട്: ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം