മനാമ: യൂത്ത് ഇന്ത്യ ബഹറിൻ സിൻജ് കേന്ദ്രമായി പുതിയ സർക്കിൾ രൂപീകരിച്ചു.
വെള്ളിയാഴ്ച നടന്ന ഓണ്‍ലൈൻ പ്രവർത്തക കണ്‍വൻഷനിൽ നടന്ന തെരഞ്ഞെടുപ്പിനു കേന്ദ്ര ജനറൽ സെക്രട്ടറി മുർഷാദ് വി എൻ നേതൃത്വം നൽകി.
പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രെസിഡന്റായി ജുനൈദ് പി.പി, വൈസ് പ്രസിഡണ്ടായി മുഹമ്മദ് സാജിദ്, സെക്രട്ടറിയായി സജീബ് കരുവാട്ടിൽ, ജോയിന്റ് സെക്രട്ടറി യായി ഫായിസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നിയുക്ത പ്രസിഡന്റ് ജുനൈദ് പി.പി പ്രവർത്തകരെ അഭിസംബോധന ചെയ്തു. യോഗത്തിൽ അനീസ് സി.പി സ്വാഗതവും യൂനുസ് സലിം സമാപനവും നിർവഹിച്ചു.
യൂത്ത് ഇന്ത്യ സിൻജ് സർക്കിൾ രൂപീകരിച്ചു
10:19 PM Jun 30, 2020 | Deepika.com