ഓസ്റ്റിൻ: ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജഋആഠ പ്രോഗ്രാമിന്റെ ഭാഗമായി 285 ഡോളർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് വ്യക്തമാക്കി. ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കയുള്ളൂ. ഹ്യുമൻ സർവീസസ് കമ്മീഷൻ ഡപ്യൂട്ടി എക്സിക്യൂട്ടീവ് കമ്മീഷണർ വയൻ സാൾട്ടറും ഗവർണറും സംയുക്തമായാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.
കോവിഡിനെ തുടർന്നു സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുകയും നാഷനൽ സ്കൂൾ ലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓരോ വിദ്യാർഥിക്കും 285 ഡോളർ (വണ്‍ ടൈം) നൽകുവാൻ സ്റ്റേറ്റ് ഗവണ്മെന്റ് തീരുമാനിച്ചത്. 21 വയസുവരെയുള്ള വിദ്യാർഥികൾക്കാണ് ആനുകൂല്യം.
ടെക്സസിൽ 3.6 മില്യൻ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടിയതിനാൽ ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ആനുകൂല്യം ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. ലോണ്‍ സ്റ്റാർ കാർഡുപയോഗിച്ചു കുറഞ്ഞ വരുമാനമുള്ള കുടുംബാംഗങ്ങൾക്ക് സ്റ്റോറുകളിൽ നിന്നും ഗ്രോസറി വാങ്ങുന്നതിനു ഫെഡറൽ ഗവണ്മെന്റിന്റെ സഹായധനമായി ഒരു ബില്യൻ ഡോളറാണ് ടെക്സസിന് അനുവദിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് വിളിക്കേണ്ട നന്പർ 8336136220 (തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 8 മുതൽ വൈകിട്ട് 5വരെ)
റിപ്പോർട്ട്: പി.പി.പി. ചെറിയാൻ
കുറഞ്ഞവേതനക്കാരുടെ കുട്ടികൾക്ക് 285 ഡോളർ: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31
10:10 PM Jun 30, 2020 | Deepika.com