അബുദാബി: ഒമാൻ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമല ബാബു തോമസ്. അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത അമല തുവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.
അബുദാബി മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും എംസിസിഎൽ യുഎഇ സെൻട്രൽ കമ്മിറ്റിയുടെ പ്രഥമ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് അമല.
പ്രസംഗ മത്സരത്തിൽ അമല ബാബു തോമസിന് ഒന്നാം സ്ഥാനം
10:04 PM Jun 29, 2020 | Deepika.com