കുവൈറ്റ് സിറ്റി: സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ കുവൈത്തിൽ മരിച്ചു. കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരിയിൽ സന്ദർശക വിസയിൽ മകൾക്കൊപ്പം കുവൈത്തിൽ എത്തിയതായിരുന്നു. ഭർത്താവ്: പരേതനായ വർഗീസ് അലക്സാണ്ടർ. മകൾ: മോനി. മരുമകൻ: ജോസ്മോൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി വീട്ടമ്മ കുവൈറ്റിൽ മരിച്ചു
09:46 PM Jun 29, 2020 | Deepika.com