കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി അന്പിളി (52) ആണ് മരിച്ചത്. നാലുവർഷമായി സ്വദേശി വീട്ടിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ് പരേതനായ കൃഷ്ണൻ. മാതാവ്: കൊച്ചയ്യ. പരേത അവിവാഹിതയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ അക്ബർ കുളത്തൂപ്പുഴയുടെ നേതൃത്വത്തിൽ അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ നടത്തിവരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ മരിച്ചു
09:40 PM Jun 29, 2020 | Deepika.com