മാർച്ച് 8ന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിൽ കൂടുതൽ ലഭിക്കാതെ പോയ സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടു സ്ഥാനാർഥികളാണ് ജൂലൈ 14 ലെ റണ്‍ ഓഫിൽ മാറ്റുരയ്ക്കുന്നത്. മേയിൽ നടക്കേണ്ട റണ്‍ ഓഫ് കോവിഡ് 19 നെ തുടർന്നാണ് ജൂലൈയിലേക്കു മാറ്റിയത്.
യുഎസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥികളായ റിട്ടയേർഡ് എയർഫോഴ്സ് പൈലറ്റ് എം ജെ ഹെഗർ സ്റ്റേറ്റ് സെനറ്റർ റോയ്സും തമ്മിൽ നടക്കുന്ന റണ്‍ഓഫ് മത്സരത്തിൽ വിജയിക്കുന്ന സ്ഥാനാർഥിയായിരിക്കും നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ ജോണ്‍ കോന്നനുമായി ഏറ്റുമുട്ടുക.
65 വയസിനു മുകളിലുള്ള രോഗികളായവർക്കോ, ജയിലിൽ കഴിയുന്നവർക്കോ മെയിൽ ബാലറ്റ് ഉപയോഗിക്കാമെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസ് അറിയിച്ചു. മാസ്ക്ക് ഉപയോഗിച്ചു അകലം പാലിച്ചുമായിരിക്കണം പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുവാൻ എത്തേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ