കുവൈറ്റ് സിറ്റി : രാജ്യത്ത് 551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി. വൈറസ് ബാധയെ തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാലുപേർ ഇന്നലെ മരണമടഞ്ഞു.
കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 348 ആയി. സഅദ് അബ്ദുല്ല 21 പേർ , ജിലീബ് അൽ ഷുയൂഖ് 20 പേർ, തൈമ 23 പേർ, സാൽമിയ 18 പേർ, സബാഹ് സാലെം 18 പേർ എന്നിങ്ങനെയാണ് താമസ മേഖലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 908 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 35,494 ആയി. 9100 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 149 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഞായറാഴ്ച 551 പേർക്ക് കോവിഡ്; 908 പേർ രോഗമുക്തരായി
04:09 AM Jun 29, 2020 | Deepika.com