കുവൈറ്റിൽ പുതിയതായി 688 പേർക്ക് കോവിഡ്

09:05 PM Jun 27, 2020 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്ത് ശനിയാഴ്ച 688 പേർക്ക് പുതിയതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 44391 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന മൂന്നു പേരാണ് ഇന്നു മരിച്ചത്. ഇതോടെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 344 ആയി.

സഅദ്‌ അബ്ദുല്ല 30 പേർ, ഫർവാനിയ 28 പേർ,അയൂൺ 36 പേർ, റിഖ 33 പേർ , ജാബർ അൽ അലി 31 പേർ, അബ്ദലി 29 പേർ എന്നിങ്ങനെയാണ്‌ താമസ മേഖലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 617 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 34586 ആയി. 9461 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 155 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ