വടകര എൻ ആർ ഐ ഫോറം പ്രത്യേക വിമാനം ഒരുക്കും

08:14 PM Jun 27, 2020 | Deepika.com
അബുദാബി: അടിയന്തരമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വടകര എൻആർഐ ഫോറം ഇത്തിഹാദ് എയർലൈൻസുമായി സഹകരിച്ചു പ്രത്യേക വിമാനം തായാറാക്കുന്നു.

അബുദാബിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ജൂലൈ ആദ്യവാരം വിമാനം സർവീസ് നടത്തും. എംബസിയിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ യാത്രക്ക് പരിഗണിക്കുകയുള്ളൂ.കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രക്കാരെ തിരഞ്ഞെടുക്കുക. യാത്രയിൽ ഫോറം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ്.

വിവരങ്ങൾക്ക്: 0581086926, 0505415048, 0558848232, 0508340035.

റിപ്പോർട്ട്:അനില്‍ സി. ഇടിക്കുള