കുവൈറ്റിൽ കോവിഡ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു

12:41 PM Jun 01, 2020 | Deepika.com
കുവൈറ്റ് സിറ്റി:കുവൈറ്റിൽ കോവിഡ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. മലപ്പുറം തിരൂർ ബി. പി. അങ്ങാടി സ്വദേശി സുന്ദരം മൂർക്കത്തിൽ (63 ) ആണു മരണമടഞ്ഞത്‌. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.

കുവൈറ്റിൽ റെസ്റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യ ദീപ. മക്കൾ കാർത്തിക , കാർത്തിക്‌..കൊറോണ വൈറസ്‌ ബാധയേറ്റ്‌ കുവൈത്തിൽ ഇന്നും ഇന്നലെയുമായി മരിക്കുന്ന അഞ്ചാമത്തെ മലയാളിയാണു ഇദ്ദേഹം.

റിപ്പോർട്ട്: സലിം കോട്ടയിൽ