കുവൈത്ത് സിറ്റി: രാജ്യത്ത് 1230 പേർ കോവിഡ് രോഗമുക്തി നേടി. ഒരു ദിവസം ഇത്രയധികം പേർ രോഗമുക്തി നേടുന്നത് ആദ്യമായാണ്. ഇതുവരെ രോഗമുക്തരായത് 11,386 പേരാണ്. 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 212 ആയി. ഇതുവരെ 27,043 പേർക്കാണ് കോവിഡ് ബാധിച്ചത്. 15,445 പേർ ചികിത്സയിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റിൽ 279 പേർ, അഹ്മദി ഗവർണറേറ്റിൽ 214 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിലേക്ക്; 1230 പേർ രോഗമുക്തി നേടി
02:31 AM Jun 01, 2020 | Deepika.com