കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: പല്ലവി, പവിത്.
കണ്ണൂർ തലശ്ശേരി കതിരൂർ സോഡമുക്ക് സ്വദേശി ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടിയാണ് (69) മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് അംഗമാണ്. ഫർവാനിയയിലെ അബ്റാജ് എമിറേറ്റ്സ് സൂപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ: ഹഫ്സത്ത് കോറോത്ത്. മക്കൾ: സാലിഹ് (കുവൈത്ത്), ഖൈറുന്നിസ, മെഹറുന്നിസ, സിറാജുദ്ദീൻ (കുവൈത്ത്).ഇരുവരുടെയും മൃതദേഹം കോവിഡ് പ്രേോട്ടാകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
02:30 AM Jun 01, 2020 | Deepika.com