കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളികളായ രണ്ടുപേർ കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞി പറന്പത്ത് അജയൻ പദ്മനാഭൻ (48) ആണ് ഇന്നലെ മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് മിഷ്രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു വടകര സ്വദേശിയായ ഇദ്ദേഹം. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്.
പത്തനം തിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശി കുമാർ ( 52) ആണു മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്. കെജിഎൽ. കന്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പൻ , പൊന്നമ്മ എന്നിവരുടെ മകനാണു. ഭാര്യ കാവേരി. സ്നേഹ , സന്ദീപ്. മൃത ദേഹം കോവിഡ് പ്രോട്ടോ കോൾ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി കുവൈത്തിൽ മരിച്ചു
09:41 PM May 30, 2020 | Deepika.com