കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേയ്ഗിന്റെ മൃതദേഹം സംസ്കരിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ജോലികൾ കുവൈത്ത് കെ.എംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്തും ഷാഹുൽ ബേപ്പൂരും ചേർന്നു പൂർത്തീകരിച്ചിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അബാസിയയിലെ താമസ സ്ഥലത്ത് നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും ഒരു കുട്ടിയും കുവൈത്തിലുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ സംസ്കാരം നടത്തി
09:28 PM May 30, 2020 | Deepika.com