കുവൈത്ത് സിറ്റി : രാജ്യത്ത് 1072 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 25184 ആയി ഉയര്‍ന്നു. ഇവരില്‍ 7896 പേർ ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു 9 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 194 പേരായി.
ഇന്നു 575 പേരാണു രോഗ മുക്തി നേടിയത്. ഇതുവരെയായി കോവിഡ് വിമുക്തി നേടിയവരുടെ എണ്ണം 9273 ആയി. 15717 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാപിറ്റൽ ഗവര്‍ണറേറ്റില്‍ 92,ഹവല്ലി ഗവര്‍ണറേറ്റില്‍ 111,അഹമദി ഗവര്‍ണറേറ്റില്‍ 293,ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 353,ജഹ്റ ഗവര്‍ണറേറ്റില്‍ 223 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ കോവിഡ് മരണം ഒന്‍പത്, 1072 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു
09:15 AM May 30, 2020 | Deepika.com