കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 608 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയി.
കൊറോണ വൈറസ് ബാധയെ തുടർന്ന് ഏഴുപേർ കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു രോഗബാധിതർ. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ 200 പേർ ഇന്ത്യക്കാരാണ്. ഇതുവരെയായി 7230 ഇന്ത്യക്കാർക്കാണ് കോവിഡ് ബാധിച്ചത്. ഫർവാനിയ ഗവർണറേറ്റിൽ 180, അഹ്മദി ഗവർണറേറ്റിൽ 175,ഹവാലി ഗവർണറേറ്റിൽ 114, ക്യാപിറ്റൽ ഗവർണറേറ്റിൽ 78,ജഹ്റ ഗവർണറേറ്റിൽ 61 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
685 പേർ ഇന്നലെ രോഗ വിമുക്തരായി. ഇതോടെ ആകെ രോഗ വിമുക്തിയായവരുടെ എണ്ണം 7138 ആയി. 15,097 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 196 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ ചൊവ്വാഴ്ച ഏഴു മരണം; 608 പേർക്ക് കോവിഡ്
09:04 PM May 26, 2020 | Deepika.com