കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാന്പുറത്ത് (62) ആണ് ചൊവ്വാഴ്ച രാവിലെ കാലത്ത് മരണമടഞ്ഞത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അൽ മെൻ കന്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുപർണ. മക്കൾ: അജേഷ്, സ്വാതി. മൃതദേഹം കോവിഡ് പ്രോട്ടൊകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ്: കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
09:02 PM May 26, 2020 | Deepika.com