സൗ​ദി​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് മ​ര​ണം പ​തി​മൂ​ന്നാ​യി; 2642 പു​തി​യ രോ​ഗി​ക​ൾ

04:18 AM May 23, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67719 ആ​യി. പു​തു​താ​യി 2963 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 39003 ആ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. 28352 പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് 2642 പേ​ർ​ക്കാ​ണ്. ഒ​രു സ്വ​ദേ​ശി​യും 12 വി​ദേ​ശി​ക​ളു​മാ​ണ് വെ​ള്ളി​യാ​ഴ്ച മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ സൗ​ദി​യി​ലെ കോ​വി​ഡ് മ​ര​ണം 364 ആ​യി.

ഏ​ഴ് പേ​ർ മ​ക്ക​യി​ലും ജി​ദ്ദ​യി​ൽ മൂ​ന്ന് പേ​രും മ​ദീ​ന, റി​യാ​ദ്, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത്. 302 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 38 ശ​ത​മാ​ന​മാ​ണ് സൗ​ദി​ക​ൾ. ഇ​തു​വ​രെ രാ​ജ്യ​ത്ത് 667057 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ന്നു. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ മൊ​ബൈ​ൽ ടെ​സ്റ്റ് ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും.

പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം റി​യാ​ദി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. റി​യാ​ദ് 856, ജി​ദ്ദ 403, മ​ക്ക 289, മ​ദീ​ന 205, ദ​മ്മാം 194, ദ​രി​യ്യ 118, ജു​ബൈ​ൽ 87, ഖ​ത്തീ​ഫ് 77, ഖോ​ബാ​ർ 73, താ​യി​ഫ് 52, ഹൊ​ഫൂ​ഫ് 49, ദ​ഹ്റാ​ൻ 49, രാ​സ്ത​നൂ​റ 15, ന​ജ്റാ​ൻ 15, അ​ബ്ഖൈ​ഖ് 10, ബു​റൈ​ദ 9 അ​ൽ​ഖ​ർ​ജ് 4 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ​പ്ര​ധാ​ന പ്ര​വി​ശ്യ​ക​ളി​ലെ ക​ണ​ക്ക്.

സൗ​ദി അ​റേ​ബ്യ​യി​ൽ റ​മ​ദാ​ൻ പ്ര​മാ​ണി​ച്ചു ന​ൽ​കി​യി​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഇ​ള​വു​ക​ൾ വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് 24 മ​ണി​ക്കൂ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കും. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ ജ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി കോ​വി​ഡ് വ്യാ​പ​നം ന​ല്ല രീ​തി​യി​ൽ ന​ട​ന്ന​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ