ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ പെരുന്നാൾ സ്നേഹ സമ്മാനമായി ഭക്ഷ്യസാധനങ്ങളടങ്ങിയ 179 എണ്ണം നാട്ടിൽ വിതരണം ചെയ്തു. കൂട്ടായ്മയുടെ നിലവിലെ അംഗങ്ങൾക്കു പുറമെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ മുൻ അംഗങ്ങൾക്കുമായി നൂറ്റിയിരുത്തിപത്തിഞ്ചെണ്ണം നാട്ടിലെ നിർധനരായ കുടുംബങ്ങൾക്ക് 54 എണ്ണം വിതരണം ചെയ്തത്. 1500 രൂപ വിലവരുന്ന ഭക്ഷ്യോൽപന്നങ്ങളാണ് ഓരോ ബോക്സിലും ഉണ്ടായിരുന്നത്. കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യസാധനങ്ങളുടെ കാർട്ടണുകൾ ഓരോ അംഗങ്ങളുടെയും വീടൂകളിൽ എത്തിച്ചു നൽകുകയായിരുന്നു.
പ്രസിഡന്റ് മുഹമ്മദ് ഷാ ആലുവ, ജനറൽ സെക്രട്ടറി ഫൈസൽ അലിയാർ, ട്രഷറർ അബ്ദുൽ ഖാദർ, കോർഡിനേറ്റർ സുബൈർ മുട്ടം, രക്ഷാധികാരികളായ പി.എം. മായിൻകുട്ടി, സെയ്ദു മുഹമ്മദ്, പി.എ. റഷീദ്, മറ്റു ഭാരവാഹികളായ സുബൈർ മത്താശ്ശേരി, സൈനുദ്ദീൻ എയപ്പുറം, കലാം എടയാർ എന്നിവർ ജിദ്ദയിൽനിന്നുള്ള ഏകോപനങ്ങൾക്കും, കൂട്ടായ്മയുടെ മുൻ ഭാരവാഹികളായ നാദിർഷ ആലുവ, സി.എം. യാക്കൂബ്, നിലവിലെ എക്സിക്യൂട്ടീവ് അംഗമായ ഷാഹുൽ ഹമീദ്, ഗ്രാന്റ് ഫ്രഷ് സൂപ്പർ മാർക്കറ്റ് മാനേജർ സിയാവുദ്ദീൻ എന്നിവർ നാട്ടിലെ വിതരണത്തിനും നേതൃത്വം വഹിച്ചു.
റിപ്പോർട് : കെ ടി മുസ്തഫ പെരുവള്ളൂർ
ജിദ്ദ ആലുവ കൂട്ടായ്മ പെരുന്നാൾ സ്നേഹ സമ്മാനം വിതരണം ചെയ്തു
04:13 AM May 23, 2020 | Deepika.com