ഗോ ഫണ്ട് മി, ഫേസ് ബുക്ക് എന്നിവ വഴി കണ്ടെത്തുവാനുള്ള ശ്രമം തുടരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഈ സംരഭത്തിനായി ഉപയോഗിച്ച് വരുന്നത്. പതിനായിരം ഡോളറാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന തുക. ഏകദേശം ഏഴായിരത്തിലധികം ഡോളര്‍ ഇതിനോടകം സമാഹരിക്കുവാന്‍ കഴിഞ്ഞു എന്ന് ഭാരവാഹികള്‍ അറിയിച്ചു .
നിര്‍ലോഭകരമായ സഹായ സഹകരനണങ്ങള് ലഭിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ന്നും ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഉദ്യമത്തില്‍ പങ്കാളിയായവരോടുള്ള നന്ദിയും അവര്‍ അറിയിച്ചു .
മൂന്നാം ഘട്ട ഭക്ഷ്യ വിതരണത്തില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന് തോമസ് പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടൊപ്പം കെസിഎഎന്‍എ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന അനേക പ്രശ്ശനങ്ങള്‍ സെനറ്ററുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു . പ്രത്യേകമായി എച് വണ്‍ വിസയില്‍ വന്നു ജോലി നഷ്ട്ടപ്പെട്ട് നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍, അവരുടെ യു.എസ്. സിറ്റിസണ്ഷിപ്പുള്ള കുഞ്ഞുങ്ങള്‍, നാട്ടില്‍ അവധിയ്ക്കു പോയി തിരിച്ചു വരാത്തവര്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അവരെ ഒരുനോക്കു കാണാന്‍ ആഗ്രഹിക്കുന്നവര്‍, വിവിധ ആവശ്യങ്ങളുമായി നാട്ടില്‍ അത്യാവശ്യമായി പോകേണ്ടവര്‍, അങ്ങനെ സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ സെനറ്ററുടെ ശ്രദ്ധയില്‍ പെടുത്തി.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സെനറ്റര്‍ പ്രകീര്‍ത്തിക്കുകയും, പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു . അദ്ദേഹത്തൊടൊപ്പം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു . അസോസിയേഷന് പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യങ്ങള്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസിയുമായും , ഇന്ത്യന്‍ പ്രധാന മന്ത്രിയുമായും ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമം തുടങ്ങുമെന്ന് ഉറപ്പുനല്‍കി . താനും ഒരു ഇന്ത്യക്കാരനും, മലയാളിയും ആണെന്നും അതുകൊണ്ടു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളില്‍ തന്റെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനോടുള്ള നന്ദി സൂചകമായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്മെന്റിലെ ജമൈക്കയിലുള്ള 105 വേ പ്രീസിംക്ട് ഉദ്യോഗസ്ഥര്‍ക്കും ക്വീന്‍സ് ജനറല്‍ ഹോസ്പിറ്റലിലെ നൂറില്‍ പരം ജീവനക്കാര്‍ക്കും ഭക്ഷണം വിതരണം നടത്തുന്ന കാര്യവും സെനറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി.
അസോസിയേഷന് ഭാരവാഹികളായ റെജി കുര്യന് (പ്രസിഡന്റ്), ഫിലിപ്പ് മഠത്തില്‍ (സെക്രട്ടറി), ജോര്‍ജ് മാറാച്ചേരില്‍ (ട്രഷറര്‍) സ്റ്റാന്‍ലി കളത്തില്‍ (വൈസ് പ്രസിഡന്റ്), ലതികാ നായര്‍ (ജോയിന്റ് സെക്രട്ടറി) ജൂബി വെട്ടം (ജോയിന്റ് ട്രെഷറര്‍), കമ്മറ്റി അംഗങ്ങളായ എബ്രഹാം പുതുശേരില്‍, അജിത് കൊച്ചുകുടിയില്‍, രാജു എബ്രഹാം, അംഗങ്ങളായ ചെറിയാന് അരികുപുറം, ജയിംസ് അരികുപുറം എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സ്റ്റാന്‍ലി കളത്തില്‍ (പിആര്‍ഒ)