കുവൈത്ത് പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് എംപിമാര്‍

09:28 PM Apr 09, 2020 | Deepika.com
കുവൈത്ത് സിറ്റി: ആഗോള തലത്തില്‍ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ കൊണ്ടുവരുവാനുള്ള പദ്ധതികള്‍ ചർച്ച ചെയ്യുന്നതിനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നടത്തണമെന്ന് നിരവധി പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അംഗങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കിയതായി സാദൗൻ ഹമദ് പറഞ്ഞു.

പൗരന്മാരെ കൊണ്ടുവരാനുള്ള വിഷയം മുഴുവന്‍ സെഷനില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും സ്വദേശികളുടെ വേഗത്തിലുള്ള തിരിച്ചുവരവിന് അടിയന്തര പരിഹാരങ്ങളിൽ എത്തിച്ചേരാനും സര്‍ക്കാര്‍ തയാറാകണം. അതോടപ്പം ഇതുവരെ സ്വീകരിച്ച നടപടികളും എത്ര വേഗത്തിനുള്ളില്‍ രാജ്യത്ത് ഇവരെ മടക്കി കൊണ്ടുവരുവാന്‍ സാധിക്കും തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പാർലമെന്‍റിൽ ചര്‍ച്ച ചെയ്യണമെന്നും സാദൗൻ ഹമദ് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ