കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി 77 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 ഇന്ത്യക്കാർക്കാണ് ഇന്നലെ മാത്രം വൈറസ് ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 225 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു സ്വദേശി ഒഴികെയുള്ള മറ്റു മുഴുവൻ പേരുടെയും രോഗ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ചവരുടെ എണ്ണം 556 ആയി ഉയർന്നു. ഒന്പതുപേർ ഇന്ന് രോഗവിമുക്തരായതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ് അറിയിച്ചു. രാജ്യത്ത് ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 99 ആയി. 456 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
60 ഇന്ത്യക്കാർക്ക് കൂടി കോവിഡ്; കുവൈത്തിൽ രോഗബാധിതർ 556 ആയി
01:50 AM Apr 06, 2020 | Deepika.com