കുവൈത്ത്: ഇ-ലേണിംഗ് വഴി വിദേശ വിദ്യാലയങ്ങളിൽ സ്കൂൾ അധ്യയനം പുനരാരംഭിക്കാമെന്നും പക്ഷേ നിബന്ധനകൾക്ക് വിധേയമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം അനുസരിച്ച് ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കും പക്ഷേ മാതാപിതാക്കളുടെ അംഗീകാരത്തിന് വിധേയമായിരിക്കും അതോടൊപ്പം നിരസിക്കുവാനും മാതാപിതാക്കളെ അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 4 ന് മന്ത്രാലയം ആസൂത്രണം ചെയ്ത പ്രകാരം സ്കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ കുട്ടികൾക്ക് ക്ലാസുകളിൽ പഠനം പുനരാരംഭിക്കുവാനും സാധിക്കും.
കുട്ടികളെ ഓണ്‍ലൈനിൽ പഠനം പുനരാരംഭിക്കുന്നതിന് മാതാപിതാക്കളുടെ അംഗീകാരത്തിനായി മന്ത്രാലയം ഒരു പ്രത്യേക ഫോം തയ്യാറാക്കിയിട്ടുണ്ടന്നും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫോം പൂരിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഏഴ്മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് ഇ-ലേണിംഗ് ക്ലാസുകൾക്ക് അനുമതി നല്‍കിയത്. നേരത്തെ ഓണ്‍ലൈൻ ക്ലാസുകൾ നടത്താൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്ന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉത്തരവ് തിരുത്തിയത്. പ്ലസ് ടൂ ക്ലാസുകൾ ആഗസ്റ്റ് നാലിനും ഒന്നുമുതൽ 11 വരെ ക്ലാസുകൾക്ക് ഒക്ടോബർ നാലിനുമാണ് സ്കൂൾ തുറക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇ-ലേണിംഗ് നടത്താൻ അനുമതി; സ്കൂൾ ക്ലാസുകൾ ഓഗസ്റ്റിൽ പുനരാരംഭിക്കും
01:45 AM Apr 06, 2020 | Deepika.com