കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപമാകുന്നതിന്റെ പാശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കുന്നതിനെ കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. സീഫ് കൊട്ടാരത്തിൽ നടന്ന യോഗത്തിൽ കർഫ്യൂ സമയം നീട്ടുന്നതിനെ കുറിച്ചും വിദേശികൾ ഏറെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് അധ്യക്ഷനായ യോഗത്തിൽ ആരോഗ്യ, വിദേശകാര്യ, പൊതുമരാമത്ത്, വിവരങ്ങൾ, മുനിസിപ്പാലിറ്റി, വാണിജ്യ വാണിജ്യ മന്ത്രാലയത്തിലെ 7 മന്ത്രിമാർ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതും മന്ത്രിസഭ യോഗം ചർച്ച ചെയ്തതായി അറിയുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കർഫ്യൂ സമയം നീട്ടിയതും നിരോധനാജ്ഞയും മന്ത്രിസഭ ചർച്ച ചെയ്തു
01:40 AM Apr 06, 2020 | Deepika.com