കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയെത്തുടർന്ന് ലണ്ടനിൽ 70 വയസുള്ള കുവൈറ്റ് പൗരൻ മരിച്ചതായി അൽ റായ് ഡെയ്ലി റിപ്പോർട്ട് ചെയ്തു. നിരവധി രോഗങ്ങൾ ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് അണുബാധ മൂലം മരിക്കുന്ന ആദ്യത്തെ കുവൈത്ത് പൗരനാണ് ഇദ്ദേഹം. കുവൈത്തിൽ കോവിഡ് ബാധിച്ച് ആദ്യ മരണവും കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യകാരനായ വിദേശിയായിരുന്നു മരണപ്പെട്ടത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് പൗരൻ കൊറോണ ബാധിച്ചു മരിച്ചു
01:38 AM Apr 06, 2020 | Deepika.com