കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ കുവൈത്ത് ഗവണ്മെന്റ് സൗജന്യ യാത്രാ ടിക്കറ്റ് ഏർപ്പെടുത്തി. ഏപ്രിൽ ഒന്നു മുതൽ മുപ്പതു വരെ ഒരു മാസത്തെ സമയം അനുവദിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗകര്യം ഒരുക്കി കുവൈത്ത് കെഎംസിസി സംസ്ഥാനകമ്മിറ്റി.
കുവൈത്ത് പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിച്ച് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ പറ്റാത്ത് സാഹചര്യത്തിൽ ന്യൂതനമായ സൗകര്യമാണ് കുവൈത്ത് കെഎംസിസി ഏർപ്പെടുത്തിയെതെന്ന് കുവൈത്ത് കെ എംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അറിയിച്ചു.
കുവൈത്തിലെ മുഴുവൻ ഏരിയകളിലും കുവൈത്ത് കെ എംസിസി പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അവരുടെ അപേക്ഷാ ഫോമും രണ്ട് ഫോട്ടോയും അഞ്ചു ദിനാറും ശേഖരിച്ച് ഇന്ത്യൻ എംബസിയിൽ നേരിട്ട് സമർപ്പിക്കുകയും എമിഗ്രേഷൻ ക്ലിയറൻസിനുശേഷം യാത്രാ രേഖകൾ അവരെ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നതാണ്. യാത്രാ വിമാനം തയ്യാറാകുന്ന മുറയ്ക്ക് അവരെ നാട്ടിലെക്ക് പോകാൻ സജ്ജമാക്കുന്ന പ്രവർത്തനമാണ് കെ എംസിസി നടത്തി വരുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൊതുമാപ്പ്: കുവൈത്ത് കെഎംസിസി പ്രവർത്തനം ആരംഭിച്ചു
02:22 AM Apr 04, 2020 | Deepika.com