കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ 5 ബില്യണ്‍ ദിനാറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. ബാങ്കുകളുടെ പണലഭ്യത, മൂലധന പര്യാപ്തത എന്നിവ കുറയ്ക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) റിസ്ക് വെയ്റ്റിംഗ് 75 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കുക എന്നിവയാണ് പുതിയ പാക്കേജിന്റെ ലക്ഷ്യമെന്ന് അൽ ഹഷെൽ പത്രക്കുറിപ്പിൽ പറഞ്ഞു.
പരമാവധി വായ്പാ പരിധി ഉയർത്താനും റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വികസനത്തിനുള്ള ധനസഹായം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തേജക പാക്കേജ് ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദേശീയ സന്പദ്വ്യവസ്ഥയുടെ താൽപ്പര്യം നിറവേറ്റുന്നതിനായി തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും ഡോ. മുഹമ്മദ് അൽ ഹഷെൽ പറഞ്ഞു. വിപണിയിലേക്ക് 5 ബില്യണ്‍ കുവൈറ്റ് ദിനാർ അധിക വായ്പ നൽകിയത് മാർക്കറ്റിന് ഗുണകരമാകുമെന്ന് കരുതുന്നതായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ മേധാവി അഡെൽ അൽ മജേദ് പറഞ്ഞു.
നിലവിലെ കോവിഡ് ഭീഷണിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്നതിനായി കുവൈറ്റ് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹഷെൽ ബോർഡ് മെന്പ·ാരുമായും ബാങ്ക് എക്സിക്യൂട്ടീവുകളുടെയും കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ആവശ്യമായ പിന്തുണ നൽകുന്നതിന് സാന്പത്തിക മേഖലകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സാന്പത്തിക സഹായം നൽകുവാൻ ബാങ്കുകളെ പ്രാപ്തരാക്കുന്നതിനായി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച പാക്കേജിന് കഴിയുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഗുരുതരമായ ഭീഷണി നേരിടുന്ന ഈ സന്ദർഭത്തിൽ രാജ്യത്തെ സന്പദ്വ്യവസ്ഥയിൽ ബാങ്കുകൾക്ക് ക്രിയാത്മകമായ പങ്കു വഹിക്കുവാൻ സാധിക്കുമെന്നും ഉൽപാദനക്ഷമതയുള്ള സാന്പത്തിക മേഖലകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ വായ്പയും ധനസഹായവും നൽകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അഞ്ചു ബില്യണ്‍ ദിനാറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്
11:08 PM Apr 02, 2020 | Deepika.com