കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സ്വകാര്യ - വാണിജ്യ വിമാനങ്ങൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് രാജ്യത്തെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പത്രക്കുറിപ്പിൽ അറിയിച്ചു.
സ്വകാര്യ വിമാനങ്ങൾ പറക്കുന്നുവെന്ന വാർത്തയിൽ യാതൊരു സത്യാവസ്ഥയുമില്ല. സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നേരത്തെ ചില രാജ്യങ്ങളിലേക്ക് ചാർട്ടർ വിമാന സർവീസുകൾ അനുവദിച്ചതെന്നും ഡിജിസിഎ പറഞ്ഞു. മാർച്ച് 11 മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നേരത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്വകാര്യ, വാണിജ്യ വിമാന സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് ഡിജിസിഎ
11:07 PM Apr 02, 2020 | Deepika.com