കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ ബാരലിന്റെ വില 9.22 ഡോളർ കുറഞ്ഞ് 16.68 ഡോളറിലെത്തിയതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഇൻവെന്ററികൾ വർധിച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഇടിഞ്ഞു.
കൊറോണ വൈറസിന്റെ പകർച്ചവ്യാധി മൂലം ഗ്യാസോലിൻ ആവശ്യകത കുത്തനെ കുറഞ്ഞതാണ് വില കൂപ്പുകുത്തുവാൻ കാരണം. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൂഡ് സ്റ്റോക്കുകൾ കഴിഞ്ഞയാഴ്ച 13.8 ദശലക്ഷം ബാരലായി ഉയർന്നിരുന്നു. 2016 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വർധനവാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓയിൽ ബാരലിന്റെ വില കൂപ്പുകുത്തി
11:05 PM Apr 02, 2020 | Deepika.com