കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പിന്റെ ഭാഗമായുള്ള ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. 330 ഫിലിപ്പിനോകളാണ് നാളെത്തെ വിമാനത്തിൽ പുറപ്പെടുന്നത്. അതോടപ്പം നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യപ്പെട്ട 290 തുർക്കി പൗരന്മാരെയും വഹിച്ചുള്ള തുർക്കി എയർലൈൻസ് വിമാനം ഇസ്താംബൂളിലേക്ക് പുറപ്പെട്ടതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
തങ്ങളുടെ പൗര·ാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ വേണ്ടി തുർക്കി എംബസി അഭ്യർഥിക്കുകയും തുടർന്ന് സർക്കാർ അംഗീകരിക്കുകയുമായിരുന്നുവെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
പൊതുമാപ്പ്: ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും
10:58 PM Apr 02, 2020 | Deepika.com