കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലേക്ക് കുവൈത്തിലെ ഭരണകുടുംബം 50 ദശലക്ഷം ദീനാർ സംഭാവന നൽകി. സബാഹ് കുടുംബത്തിനായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസബാഹാണ് സംഭാവന നൽകിയതെന്ന് അമീരി ദീവാൻ മന്ത്രി ശൈഖ് അലി ജറാഹ് അസബാഹ് അറിയിച്ചു. കുവൈത്തിലെ ജനതക്ക് സുരക്ഷയും ആരോഗ്യവും നൽകട്ടേയെന്നും ഇത്തരം പകർച്ചവ്യാധികളിൽനിന്ന് ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് ഫണ്ടിലേക്ക് സബാഹ് കുടുംബം 50 ലക്ഷം ദീനാർ നൽകി
10:56 PM Apr 02, 2020 | Deepika.com