ഷിക്കാഗോ: സീറോ മലബാർ ഷിക്കാഗോ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് എന്നിവർ നയിക്കുന്ന ഫാമിലി പ്രയർ കോണ്‍ഫറൻസ് ഏപ്രിൽ 2 വ്യാഴാഴ്ച വൈകീട്ട് 8.30 (ന്യൂയോർക്ക് സമയം)ന് നടക്കുന്നതാണ്. തത്സമയം 760 5489379 എന്ന നന്പരിലേയ്ക്ക് വിളിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങൾക്കും പ്രാർഥനയിൽ പങ്കുചേരുവാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകരായ എസ്എംസിസി ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും യുവാക്കളുടെയും സജീവപങ്കാളിത്തം ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലും പ്രാർഥനകൾ ഉണ്ടായിരിക്കുന്നതാണ്.
കൊറോണാ വൈറസിന്റെ വ്യാപനം ദിനം പ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിവാര പ്രാർഥനകളും ഡോക്ടർ ലൈവ് പ്രോഗ്രാമുകളുമായി ആത്മീയ ശാക്തീകരണത്തിനും ബോധവൽക്കരണത്തിനുമായി സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: സിജിൽ പാലക്കലോടി പ്രസിഡന്റ് 9545524350
ജോർജ്കുട്ടി പുല്ലാപ്പള്ളി ബോർഡ് ചെയർമാൻ5626503641
ജയിംസ് കുരീക്കാട്ടിൽ വൈസ് പ്രസിഡന്റ്2488370402
ജോണ്സണ് കണ്ണൂക്കാടൻ വൈസ് പ്രസിഡന്റ് 8477227598
മേഴ്സി കുര്യാക്കോസ്സെക്രട്ടറി7738652456
ജോർജ് വി. ജോർജ്ജോയിന്റ് സെക്രട്ടറി2679181645
ജോസ് സെബാസ്ററ്യൻ ട്രഷറർ9544949337
മാത്യു കൊച്ചുപുരക്കൽ ജോയിന്റ് ട്രഷറർ9098558088.
റിപ്പോർട്ട്: ജോജോ കോട്ടൂർ
ഫാമിലി പ്രയർ കോണ്‍ഫറൻസ് ഏപ്രിൽ 2 വ്യാഴാഴ്ച
09:28 PM Apr 02, 2020 | Deepika.com