300 തടവുകാരെ ജയിലില്‍ നിന്നും വിട്ടയയ്ക്കുന്നു

11:57 AM Apr 01, 2020 | Deepika.com
കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് 300 തടവുകാരെ വിട്ടയക്കാന്‍ അപ്പീല്‍ കോടതി തീരുമാനിച്ചതായി അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന അസാധാരണമായ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് സ്വദേശികളും വിദേശികളും അടങ്ങുന്ന തടവുകാരെ വിട്ടയക്കുന്നത്. തിങ്ങിനിറഞ്ഞ ജയിലുകളില്‍ കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി നേരത്തെയും തടവുകാരെ വിട്ടയിച്ചിരുന്നു.

രോഗം പടരുന്ന പശ്ചാത്തലത്തില്‍ ജയില്‍ സന്ദര്‍ശനവും നിരോധിച്ചിട്ടുണ്ട്. അമിരി ആംനസ്റ്റി നിയമങ്ങളും സോപാധികമായ മോചനത്തിനുള്ള നിയമങ്ങളും പരിഗണിച്ചാണ് തടവുകാര്‍ക്ക് ഇളവ് അനുവദിക്കുന്നതെന്നും വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ തടവുകാര്‍ക്ക് വിടുതല്‍ അനുവദിക്കന്നത് പരിഗണയിലുണ്ടന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍