കുവൈത്ത് സിറ്റി : കുവൈത്തിൽ 20 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 25 ആയി. ഇതിൽ 17 പേർ ഇന്ത്യക്കാരാണ്. പതിനൊന്ന് പേരാണു തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 20 പേരിൽ ഏഴു പേർ സ്വദേശികളും 9 പേർ ഇന്ത്യക്കാരും ഒരു ഫിലിപ്പീൻ സ്വദേശിയും മൂന്നു ബംഗ്ലാദേശികളുമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
02:14 AM Mar 30, 2020 | Deepika.com