കഫേകള്‍ പൂര്‍ണമായി അടച്ചിടുന്നു

03:37 PM Mar 29, 2020 | Deepika.com
കുവൈറ്റ് സിറ്റി: രാജ്യത്തെ രാജ്യത്തെ കഫേകള്‍ പൂര്‍ണമായി അടച്ചിടുവാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മന്‍ഫൂഹി നിര്‍ദേശം നല്‍കി. സുപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിംഗ് മാളുകള്‍, ഇന്ധന സ്റ്റേഷനുകള്‍, ഹൈവേകളിലെ വിശ്രമ കേന്ദ്രങ്ങളിലെ കോഫി ഷോപ്പുകളും പുതിയ തീരുമാനത്തെ തുടര്‍ന്ന് അടച്ചിടും. രാവിലെ അഞ്ച് മുതല്‍ വൈകീട്ട് നാലു വരെ ഡെലിവറി സര്‍വീസുകള്‍ക്ക് മാത്രം അനുമതിയുണ്ടാവും. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് അഹ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു.

അതിനിടെ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നത് നിരോധിച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ഫൈസല്‍ അല്‍ അവധി ഉത്തരവിറക്കി. ശവസംസ്‌കാര ചടങ്ങുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മരണപ്പെട്ടയാളുടെ ബന്ധുക്കളെ മാത്രമേ ഹാജരാകാന്‍ അനുവദിക്കുകയുള്ളൂ. രാവിലെ എട്ടിനു ഭാഗികമായി ശ്മശാനം തുറക്കുമെന്നും മരിച്ചാല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം മറവ് ചെയ്യണമെന്നും ഫൈസല്‍ അല്‍ അവധി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍