റിയാദ്: കോവിഡ് 19 രോഗബാധ സൗദി അറേബ്യയിൽ 92 പേർക്ക് കൂടി സ്ഥിരീകരിച്ചു. സാമൂഹ്യ സന്പർക്കത്തിലൂടെ 82 പേരും 10 പേർ വിദേശത്തു നിന്നും എത്തിയവരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ.
മുപ്പത്തഞ്ചുപേർ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയെന്നത് ആശ്വസം പകരുന്നു. റിയാദിൽ 42 പേർ, മദീന (19), ജിദ്ദ (07), ഖതീഫ് (10), ദമ്മാം (04) ദഹ്റാൻ, ബുറൈദ എന്നിവിടങ്ങളിൽ രണ്ടു പേർക്കും ഖോബാറിലും ഹൊഫൂഫിലും ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്. മൂന്നുപേരാണ് ഇതുവരെ കൊറോണ ബാധയിലൂടെ മരണപ്പെട്ടത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കോവിഡ് 19: സൗദിയിൽ 92 പേർക്ക് കൂടി സ്ഥിരീകരിച്ചു; ആകെ രോഗബാധ 1104 പേർക്ക്
02:03 AM Mar 29, 2020 | Deepika.com