കുവൈത്ത് സിറ്റി : കുവൈത്തിൽ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 225 ആയി.
വൈറസ് ബാധിതരിൽ ഏഴുപേർ ഇന്ത്യക്കാരാണ്. 57 പേർ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് 19 വൈറസ് ബാധയേറ്റു 11 പേരാണ് ആശുപ്രതി തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു. സൗംശബേരീൃീിമബ2020ാമൃരവ27.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് 19: കുവൈത്തിൽ 17 പേർക്ക് കൂടി സ്ഥിരീകരിച്ചു
09:27 PM Mar 27, 2020 | Deepika.com