കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡവലപ്മെന്‍റ് 30 ദശലക്ഷം ദിനാര്‍ പ്രഖ്യാപിച്ചു.

11:54 PM Mar 24, 2020 | Deepika.com
കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണച്ച് കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡവലപ്മെന്‍റ് 30 ദശലക്ഷം ദിനാര്‍ പ്രഖ്യാപിച്ചു.

ലോകത്തെ കാര്‍ന്നു തിന്നുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും മുന്നോട്ട് വരണമെന്നും വൈറസിന്‍റെ വ്യാപനം പരിമിതപ്പെടുത്താനുമുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡവലപ്മെന്റ് പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ സമാനതകള്‍ ഇല്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണെന്നും അവരെ ആത്മാര്‍ഥമായി അഭിനന്ദിക്കുകയും ചെയ്യുന്നതായി കെ‌എഫ്‌ഇ‌ഡി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ