കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നു 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 191 ആയി. 9 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 2 പേരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ഫിലിപ്പീൻ സ്വദേശിയുമാണ്. ഇരുവരും ബ്രിട്ടനിൽ യാത്രചെയ്തയാളുമായി സമ്പർക്കം പുലർത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
നേരത്തെ വൈറസ് ബാധയേറ്റ 3 ഇന്ത്യക്കാരിൽ 2 പേർ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരുമായി സമ്പർക്കം പുലർത്തിയവരായിരുന്നു. ഒരാൾ അസർ ബൈജാനിൽ നിന്നുള്ള യാത്രക്കാരനുമായും സമ്പർക്കം പുലർത്തിയതിനെ തുടർന്നാണു രോഗ ബാധയേറ്റത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ അണുബാധിതരുടെ എണ്ണം 191 ആയി
11:51 PM Mar 24, 2020 | Deepika.com