കുവൈത്തിൽ കർഫ്യൂ ആരംഭിച്ചു; നിരീക്ഷണത്തിന് നാഷണൽ ഗാർഡ്

05:55 PM Mar 23, 2020 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്തിൽ അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ആരംഭിച്ചു. കര്‍ഫ്യൂ ന്‍റെ ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസിലെ പ്രത്യേക ഉച്ചഭാഷിണി (അലാറം സിസ്റ്റം) വഴി അറബിയിലും ഇംഗ്ലീഷിലും അനൗണ്‍സ്മെന്‍റും ന്്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ നിലവില്‍ വന്നത്. കർഫ്യൂ നിരീക്ഷണത്തിന് പൊലീസും നാഷനൽ ഗാർഡ് ഉൾപ്പെടെ സേനാവിഭാഗങ്ങളും രംഗത്തിറങ്ങി. നിരോധനാജ്ഞ സമയത്ത് പുറത്തിറങ്ങിയാൽ മൂന്നുവർഷം വരെ തടവും 10000 ദീനാർ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കിയിരുന്നു. വൈറസ് പ്രതിരോധത്തിനായി വീട്ടിലിരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ ജനങ്ങൾ അലംബാവം കാണിച്ചതാണ് രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്താൻ കാരണമായത്. അടിയന്തര സേവന മേഖലയിലെ ആളുകൾക്ക് കർഫ്യൂ പരിശോധനയിൽനിന്ന് ഒഴിവാകാൻ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്

--