ഡാളസ് ഹോളി ഫെസ്റ്റ് മാർച്ച് 7 ന്

04:59 PM Feb 28, 2020 | Deepika.com
ഡാളസ്: അലൻ രാധാകൃഷ്ണ ടെന്പിളും റേഡിയോ കാരവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാളസ് ഹോളി ഫെസ്റ്റ് മാർച്ച് 7നു (ശനി) ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ നടക്കും.

മെക്കിനി 4550 വെസ്റ്റ് യൂണിവേഴ്സിറ്റി ഡ്രൈവിലാണ് ആഘോഷങ്ങൾ. ഡാൻസ്, വിവിധ കലാപരിപാടികൾ, മ്യൂസിക് മസ്റ്റി മാജിക്, ദേശീ ബസാർ, ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫൺ പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്‍റെ ഭാഗമായിരിക്കും.

പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : 469 795 9130 എന്ന നമ്പറുമായോ // radhakrishnatemple.net/events/dallas എന്ന ഇ മെയിലുമായോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ