പതിനൊന്നുകാരി ജന്മം നൽകിയതു സഹോദരന്‍റെ കുഞ്ഞിന് ; മാതാപിതാക്കൾക്കെതിരെ കേസ്

07:28 PM Feb 26, 2020 | Deepika.com
സെന്‍റ് ചാൾസ്, മിസോറി: പതിനൊന്നുകാരി ജന്മം നൽകിയത് പതിനേഴുകാരനായ സഹോദരന്‍റെ കുഞ്ഞിന്. സെന്‍റ് ചാൾസിലുള്ള വീട്ടിലാണ് പതിനൊന്നുകാരി പ്രസവിച്ചത്. ബാത്ത് ടബിൽ പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാഞ്ഞതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിനു തുടക്കം. അംബ്ലിക്കൻ കോഡിൽ നിന്നും പ്ലാസന്‍റാ മാറ്റം ചെയ്യാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. മുൻ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെൺകുട്ടിയുടെ പിതാവ് ആദ്യം പോലീസിനെ അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തതോടെ കുട്ടി തന്‍റെ മകളുടേതാണെന്നും മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു.

സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാൽ ഗർഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലിൽ സഹോദരൻ പോലീസിനെ അറിയിച്ചത്. മാതാപിതാക്കളേയും മകനേയും സെന്‍റ് ചാൾസ് കൗണ്ടി ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻസ് ജയിലിൽ അടച്ചു. മാതാവിനു 10,000 വും പിതാവിന് ഒരു ലക്ഷവും മകന് മൂന്നു ലക്ഷം ഡോളറിന്‍റേയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ