ദോഹ: 2020 ഏപ്രിൽ 3 വെള്ളിയാഴ്ച നടക്കുന്ന നാലാമത് അൽ ഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ മത്താർ ഖദീം ഏരിയ രജിസ്ട്രേഷൻ ആരംഭിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണം അടിസ്ഥാനമാക്കി സീനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരിക്കുക.
പരീക്ഷയെഴുതുന്നവർക്ക് പ്രത്യേക പരിശീലനത്തിനും സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു. ചടങ്ങിൽ ഉമർ ഫൈസി, അബ്ദുൽ കരീം, ഷംനാദ് പേയാട്, ഉമർ ഷാഫി, അൻവർഷ, റഫീഖ് ഷെയ്ഖ് എന്നിവർ പങ്കെടുത്തു. അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിയാണ് പരീക്ഷ നടക്കുന്നത്. വിശദവിവരങ്ങൾക്കായി 33448821 / 31406673 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: അബ്ദുൾ വഹാബ്
അൽഫുർഖാൻ വിജ്ഞാന പരീക്ഷ മത്താർ ഖദീം ഏരിയ രജിസ്ട്രേഷൻ ആരംഭിച്ചു
10:49 PM Feb 20, 2020 | Deepika.com