അബുദാബി: നാദാപുരം ഹാശിമിയ വാഫി കോളേജ് അബൂദാബി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തീരുമാനിച്ചു. സി.എച്ച് ജാഫർ തങ്ങൾ പ്രസിഡന്റായും ഇസ്മാഈൽ പൊയിൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ.കെ.സി അമ്മത് ഹാജിയാണ് ട്രഷറർ. മുഹമ്മദ് മാടോത്ത്, റശീദ് ഹാജി പാലേരി, മഹ്മൂദ് ജാതിയേരി, അമീർ തായന്പത്ത്, ശഫീഖ് അണ്ടോണ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും ഒ.കെ റഫീഖ്, സിറാജ് ദേവർകോവിൽ, മുഹമ്മദ് മങ്ങാരത്ത്, അബ്ദുൽ ബാസിത്ത് കായക്കണ്ടി, സമീർ എരഞ്ഞിക്കൽ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
സിംസാറുൽ ഹഖ് ഹുദവിയാണ് മുഖ്യ രക്ഷാധികാരി. അബൂദാബി ഖാലിദിയയിലെ മർഹബ മന്തി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം നാദാപുരം ഹാശിമിയ വാഫി കോളേജ് പ്രസിഡന്റ് ടി.ടി.കെ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാടോത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കടമേരി പ്രാർഥന നിർവഹിച്ചു. സിറാജ് ദേവർ കോവിൽ സ്വാഗതവും അനസ് പാറക്കടവ് ആശംസയും പൊയിൽ ഇസ്മാഈൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
നാദാപുരം വാഫി കോളേജ് അബുദാബി ചാപ്റ്ററിന് പുതു നേതൃത്വം
10:54 PM Feb 19, 2020 | Deepika.com