കുവൈത്ത് സിറ്റി: ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഈ വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളെയും ബാധിച്ചതായി വാണിജ്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശനമായ നിബന്ധനകളും നിയന്ത്രണങ്ങളും ചൈനയിൽ നിന്നും വരുന്ന വിതരണശൃംഖലയെ ഗുരുതരമായി ബാധിച്ചതോടെ ആഘോഷത്തോടനുബന്ധിച്ച് പല ഓർഡറുകളും അനിശ്ചിതമായി വൈകിയത്. ചൈനയിൽ നിന്നും വരുന്ന കണ്ടെയ്നറുകൾ സൂക്ഷ്മമായി പരിശോധിക്കാൻ തുറമുഖങ്ങളിൽ പ്രത്യേക സംവിധാനം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊറോണ വൈറസ്: ദേശീയ ദിനാഘോഷങ്ങളെയും ബാധിക്കുന്നു
11:13 PM Feb 18, 2020 | Deepika.com