പരിശീലന പരിപാടികൾ നേരിട്ട് വീക്ഷിക്കാൻ കുവൈറ്റ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ആസ്ഥാനത്ത് നടന്ന കൂടി കാഴ്ചയിൽ, പ്രസിഡന്റ് അബ്ദുൾ അസീസ് അൽ മുഫറിജ്, വൈസ് പ്രസിഡന്റ് ജമാൽ അൽ ലാഹൂ, കുവൈറ്റ് യൂണിവേഴ്സിറ്റ് സംഗീത വിഭാഗം മുൻ തലവൻ, പ്രൊഫസർ ഹമദ് അബ്ദുള്ള അൽ ഹബ്ബാദ്, ഇൻഡോ അറബ് കോണ്‍ഫഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബാബു ഫ്രാൻസീസ്, ഓർഗനൈസിംഗ് സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എച്ച്.ഇ. ഷെയ്ക്ക് ദുവൈജ് ഖലീഫ അൽ സബാ, രക്ഷാധികാരി റിഹാബ് എം ബോറിസ്ലി എന്നിവർ ഉൾപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. അഹമ്മദ് നസ്റള്ള അൽ നസ്റള്ളയുടെ നേതൃത്വത്തിൽ കുവൈറ്റ് വിദ്യാലയത്തിലെ കുട്ടികളും, ലണ്ടൻ ട്രിനിറ്റ് കോളേജ് സർട്ടിഫൈഡ് മ്യൂസിക് ഡയറക്ടർ ഫ്രാൻസീസ് മൈക്കിൾ ജിഗൂളിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും ഇന്ത്യൻ സംഗീത പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ