കുവൈത്ത് : മുതിർന്ന മാധ്യമപ്രവർത്തകനും കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്.മണി(79) യുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
മലയാള മാധ്യമരംഗത്തെ അതികായനായിരുന്നു മണി അടിയന്തരാവസ്ഥ കാലത്ത് ധീരമായ നിലപാടെടുക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ധീരനും പരിണിതപ്രജ്ഞനുമായ പത്രപ്രവർത്തകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എംഎംഎഫ് പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മുതിർന്ന മാധ്യമപ്രവർത്തകനായ മണിയുടെ നിര്യാണത്തിൽ എംഎംഎഫ് കുവൈറ്റ് അനുശോചിച്ചു
11:00 PM Feb 18, 2020 | Deepika.com