കുവൈത്ത് സിറ്റി : കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (ഗഋഞഅ) യുടെ നേതൃത്വത്തിൽ ’വസന്തോത്സവം 2020 ’ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 17ന് ഖേയിത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചു നടക്കുന്ന മെഗാപ്രോഗ്രാമിന്റെ ഫ്ളെയർ, റാഫിൾ കൂപ്പണ്‍ എന്നിവയുടെ പ്രകാശന കർമ്മം സുനോജ് നന്പ്യാർ (ഡയറക്ടർ ഇന്ത്യൻസ് ഇൻ കുവൈറ്റ് ഡോട്ട് കോം) നിർവഹിച്ചു.
പ്രസിഡന്റ് ബെന്നി കെ.ഒ. അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി രാജേഷ് മാത്യു, വൈസ് പ്രസിഡൻറ് തെരേസാ ആന്റണി , ട്രഷർ ശശി കുമാർ, വനിതാവേദി കണ്‍വീനർ ശ്രീജാ അനിൽ കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽകുമാർ, റെജി പൗലോസ്, അനൂപ്, ധനരാജ്, രജനി അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജിബി സ്വാഗതവും, ആൻസണ്‍ പൗലോസ് നന്ദിയും രേഖപ്പെടുത്തി. വസന്തോത്സവം 2020 ൽ പ്രശസ്ത പിന്നണി ഗായിക ലക്ഷ്മി ജയൻ, നൗഫൽ റഹ്മാൻ എന്നുവരുടെ നേതൃത്വത്തിലുള്ള സംഗീതനിശയും അരങ്ങേറുമെന്ന് ഇവന്റ് കണ്‍വീനർ ബിനിൽ സ്കറിയ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ "വസന്തോത്സവം 2020'S ഏപ്രിൽ 17ന്
10:52 PM Feb 18, 2020 | Deepika.com